Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

കൗമാര മനഃശാസ്ത്രം-അഡോളസന്‍സ്

കൗമാരം അഥവാ അഡോളസന്‍സ് നാനാവിധ പരിവര്‍ത്തനങ്ങളുടെ ഘട്ടമാണ്. അഡോളസെയര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അഡോളസെന്‍സ് എന്നവാക്ക് രൂപപ്പെടുന്നത്. ഈ പദത്തിന്‍റെ അര്‍ത്ഥം വളരുക, പക്വതയാര്‍ജ്ജിക്കുക, വികസിക്കുക എന്നൊക്കെയാണ്. പ്രത്യക്ഷമായി കാണുന്ന ശാരീരിക വളര്‍ച്ചക്കപ്പുറം മാനസികവും സാംസ്കാരികവും സാന്‍മാര്‍ഗീകവുമായ വളര്‍ച്ചകള്‍ക്കൊപ്പം ലൈംഗീകവളര്‍ച്ചയും അതിശക്തമായി സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരകാലം. ഇതില്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ശാരീരിക-ലൈംഗീക വളര്‍ച്ചയാണ് കൂടുതല്‍ സങ്കീര്‍ണ്ണത നിറഞ്ഞതായി തീരുന്നത്. കുമാരികുമാരന്‍മാരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഒഴിഞ്ഞ ഒരുസമയം ഉണ്ടാവില്ല. അതിശക്തമായ ആദര്‍ശനിഷ്ടമായ വ്യക്തി സവിശേഷതകളാണ് ഈ ഘട്ടത്തില്‍ ഓരോ കൗമാരക്കാരിലും ഉണ്ടാകുന്നത്. അവ അവന്‍/അവള്‍ വളരുന്ന സാഹചര്യമനുസരിച്ച് ഒന്നുകില്‍ നല്ലരീതിയിലോ/ വികലമായ രീതിയിലോ വികസിക്കുന്നു. എല്ലാ തരം വികസനങ്ങളുടെയും പ്രതിഫലനങ്ങള്‍ ഇവരുടെ സ്വഭാവത്തില്‍ പ്രകടമായി കാണുവാനും കഴിയും. അതു മുറയ്ക്ക് പ്രോത്സാഹിപ്പിക്കുകയാണ് ഏതൊരു മുതിര്‍ന്നവരുടെയും ഉത്തരവാദിത്വം. കാരണം വീട്ടിലെ അചഛനമ്മമാരുടെ സാന്നിദ്ധ്യത്തില്‍ നിന്നും മാറി സ്കൂള്‍ കോളേജ് അന്തരീക്ഷത്തിലെത്തുന്ന കൗമാരക്കാര്‍ അദ്ധ്യാപകര്‍ക്കും തലവേദന യാകാറുണ്ട്.
എന്താണ് കൗമാരം? ബാല്യത്തിനും യൗവ്വനത്തിനും ഇടയ്ക്കുള്ള കാലഘട്ടമാണ് കൗമാരം. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ പല ശാസ്ത്രമേഖലകളും കൗമാര പ്രായത്തെ 12 മുതല്‍ 20 വയസ്സുവരെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതില്‍ 13-19 വയസ്സുവരെ ടീന്‍ഏജ് എന്നും സംബോധന ചെയ്യുന്നു. എങ്കിലും എല്ലാ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെയല്ല വളര്‍ച്ചകള്‍ സംഭവിക്കുന്നത്. പണ്ടത്തെ പെണ്‍കുട്ടിയുടെ വയസ്സറിയിക്കല്‍ മധുരപതിനേഴിലായിരുന്നുവെങ്കില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ 9 വയസ്സില്‍ വയസ്സറിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആണായാലും പെണ്ണായാലും പക്വതയും വീണ്ടുവിചാരവും കൂടിചേര്‍ന്നു കാണണമെങ്കില്‍ വയസ്സ് 28 കഴിയണം എന്ന സത്യം അരിസ്റ്റോട്ടിലും പ്ലേറ്റൊ സോക്രട്ടീസ് എന്നിവര്‍ നേരത്തെ കണ്ടത്തിയെങ്കിലും ആധുനിക ശാസ്ത്രലോകം 18 വയസ്സ് എന്തിനുമുള്ള സ്വാതന്ത്ര്യ സമയമായി നല്‍കിയിരിക്കുന്നു.

കൗമാരകാലത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
ഒന്ന്: ആദ്യകാല കൗമാരം(പ്രീ അഡോളസന്‍സ്) 9 വയസായ പെണ്‍കുട്ടികളില്‍ പോലും ഈ ഘട്ടത്തിലെ സവിശേഷതകള്‍ പ്രത്യക്ഷമാവുന്നുവെങ്കിലും 12 മുതല്‍ 14 വയസ്സുവരെയുള്ള പ്രായം ആദ്യകാല കൗമാരപ്രായം അഥവ താരുണ്യം എന്നറിയപ്പെടുന്നു. പ്യൂബര്‍ട്ടി എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന സമയത്താണ് ആദ്യ ആര്‍ത്തവം സംഭവിക്കുന്നതും. ഈ സമയത്ത് ആണ്‍കുട്ടികളുടെ വ്യഷണ സഞ്ചിയുടെ നിറം ചുവപ്പാകുകയും ലിംഗത്തിന്‍റെ കടയ്ക്കല്‍ രോമങ്ങള്‍ വളരുകയും ചെയ്യുന്നു. പെണ്‍കുട്ടിയിലാണെങ്കില്‍ സ്തനമുഖത്തിന്‍റെ വ്യാസം വര്‍ദ്ധിക്കു ന്നതാണ്. മുലകള്‍ ഒരുമൊട്ടുപോലെ നെഞ്ചില്‍ നിന്ന് അല്‍പം ഉയര്‍ന്ന് ദ്യശ്യമാകുന്നു. ചില കുട്ടികളില്‍ സ്തനം സമാന്യം നല്ലരീതിയിലും വളര്‍ച്ച യെത്തിയിരിക്കും.
രണ്ട്: മധ്യകൗമാരകാലം അഥവ മിഡില്‍ അഡോളസന്‍സ് 14 മുതല്‍ 16 വയസ്സുവരെയുള്ള സമയം. ഈ ഘട്ടത്തില്‍ ആണ്‍കുട്ടികളുടെ ലിംഗത്തിന്‍റെ നീളവും വണ്ണവും വര്‍ദ്ധിക്കുന്നതാണ്. ഒപ്പം വ്യഷണസഞ്ചിയുടെ വളര്‍ച്ചയും തുടരും. രോമങ്ങള്‍ കറുത്ത് ചുരുളുകയും സംഭവിക്കും. പെണ്‍കുട്ടികളില്‍ സ്തനവ്യാസം പൂര്‍വ്വാധികം ശക്തി കൂടി നെഞ്ചില്‍ നിന്ന് പ്രകടമായി കാണുന്നവിധം ഉയര്‍ന്നുനില്‍ക്കുവാന്‍ തുടങ്ങുമെങ്കിലും മുലക്കണ്ണ്, സ്തനമുഖം, സ്തനം എന്നിവയെ രൂപംകൊണ്ട് വ്യക്തമായി വേര്‍തിരിക്കാന്‍ കഴിയില്ല. ഗുഹ്യഭാഗത്തും കക്ഷത്തും രോമങ്ങള്‍ മുളച്ചുതുടങ്ങുന്നു.
മൂന്ന്: പില്‍ക്കാല കൗമാരപ്രായം അഥവ ലേറ്റ് അഡോളസന്‍സ് 16 മുതല്‍ 19 വയസ്സുവരെയുള്ള സമയം. കൗമാരത്തിലെ മൂര്‍ദ്ധന്യഘട്ടം കൂടിയാണിത്. ആണിന്‍റെയും പെണ്ണിന്‍റെയും അവയവങ്ങളുടെ വളര്‍ച്ച പൂര്‍ത്തികരിക്കപ്പെടുന്ന ഈ സമയത്തില്‍ ആണ്‍കുട്ടികളുടെ ലിംഗം, വ്യഷ്ണം, വ്യഷണസഞ്ചി എന്നിവ പ്രൗഢദശയിലെത്തുമെങ്കിലും വളര്‍ച്ചയുടെ ത്വരിതാവസ്ഥ പിന്നീടുള്ള മൂന്നുവര്‍ഷം കൊണ്ടാണ് തീരുന്നത് ഇതില്‍ രോമവളര്‍ച്ചയും പൂര്‍ത്തികരിക്കപ്പെടും.
ഉയര്‍ന്നു നിന്നിരുന്ന പെണ്‍കുട്ടികളുടെ മുലകണ്ണും സ്തനമുഖവും പ്രൗഡദശയില്‍ എത്തുമ്പോള്‍ സ്തനമുഖം ഉള്ളിലോട്ട് വലിഞ്ഞ് മുലഞെട്ടു മാത്രം പുറത്തേക്ക് തള്ളി നില്‍ക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് പെണ്‍കുട്ടികളുടെ അണ്ഡാശയവും ഗര്‍ഭാശയവും വളര്‍ച്ച പൂര്‍ത്തികരിക്കുന്നത്. കൗമാരക്കാര്‍ പക്വതായാര്‍ജ്ജിക്കുന്നത് കേവലം ശാരീരികമായ വളര്‍ച്ചയിലൂടെ മാത്രം അല്ല. മാനസികം, വൈകാരികം. ബൗദ്ധികം, സാമൂഹികം, സാംസ്കാരികം, ധാര്‍മ്മികം, ലൈംഗീകം, സന്‍മാര്‍ഗികം എന്നിങ്ങനെ വിഭിന്ന വശങ്ങളിലൂടെയും പക്വതയാര്‍ജ്ജിക്കുന്നുണ്ട്. അനവധി മാറ്റങ്ങള്‍ ഇവിടെ സംഭവിക്കുന്നത് സ്വാഭാവികം. ഇതിന്‍റെ മനശാസ്ത്രപരമായ വശങ്ങളെ കുറിച്ച് മാതാപിതാക്കളും അദ്ധ്യാപകരും അറിഞ്ഞിരിക്കേണ്ടതാകുന്നു. ബഹുമുഖമായ ഒരുപാട് പരിവര്‍ത്തനങ്ങളും പ്രതിഭാസങ്ങളും കൗമാരകാല വളര്‍ച്ചയില്‍ ഓരോ കുമാരി കുമാരനിലും സംഭവിക്കുന്നുണ്ട്. 11 അക്ഷരങ്ങള്‍കൊണ്ട് രൂപപ്പെടുത്തിയ അഡോളസെന്‍സ് അഉഛഘഋടഇഋചഇഋ എന്ന പദത്തിലെ ഓരോ അക്ഷരത്തിനെയും പ്രതിനിധാനം ചെയ്യുന്ന വാക്കുകളില്‍ വിശാലമായ സവിശേഷതകള്‍ നിറഞ്ഞിരിക്കുന്നു. എല്ലാ അക്ഷരങ്ങളേയും വിശകലനം ചെയ്യുന്നതിലൂടെ കൗമാരപ്രായത്തെ കുറിച്ചുള്ള പൂര്‍ണ്ണരൂപത്തെ മനസ്സിലാക്കാം.

A D O L E S C E N C E